യൂ ട്യൂബും ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തി

0
57

ന്യൂയോര്‍ക്ക്: യു.എസ്. കാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിന് നേതൃത്വം നല്‍കിയ ട്രംപിനും അക്രമണത്തിന് പ്രചോദനമാവുന്ന വിഡിയോകള്‍ പ്രചരിപ്പിച്ചു എന്ന കാരണത്താലും യൂട്യൂബ് ട്രംപിന്റെ വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അക്രമണങ്ങള്‍ക്ക് ട്രംപ് അനുകൂലിച്ചെന്നാണ് യൂട്യൂബ് പറയുന്നത്. അത് യൂ ട്യൂബ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ട്രംപിന്റെ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും ട്രംപിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് യൂ ട്യൂബും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ അക്രമണത്തില്‍ കൂടെ നിന്നവരെയും പ്രോത്സാഹിപ്പിച്ചവരെയും സോഷ്യല്‍മിഡിയയിലെ അവരുടെ അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

എന്നാല്‍ തെളിവുകള്‍ ഒന്നും നിരത്താതെ ജോ ബൈഡന്റെ വിജയം വ്യാജമാണെന്ന രീതിയിലുള്ള പ്രചാരണവും ജോ ബൈഡന്റെ വിജയം തട്ടിപ്പാണെന്നുമുള്ള പ്രചരണവും ട്രംപ് നടത്തിയത് കടുത്ത ജനാധിപത്യ വിരുദ്ധമാണെന്നാണ് സോഷ്യമീഡിയ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here