gnn24x7

കരിപ്പൂരിൽ വിമാനത്താവളത്തിൽ സിബിഐ റൈഡ്; കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി

0
282
gnn24x7

കരിപ്പൂർ: കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ സിബിഐയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരും റെയ്ഡ് നടത്തി. കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 5 ലക്ഷം രൂപയാണ് പിടികൂടിയത്. കരിപ്പൂരിൽ അടുത്തിടെ സ്വർണ്ണക്കടത്ത് വ്യാപകമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ഇന്നലെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. 25 മണിക്കൂർ നീണ്ട പരിശോധനയിൽ സ്വർണ്ണവും പണവും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് 11 കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകുവാൻ നിർദേശിച്ചിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് നിരവധി പേരെ ഈ അടുത്തിടെ കള്ളക്കടത്തു സ്വർണ്ണവുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. അതേസമയം കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളിൽ പിഴവുണ്ടോ എന്ന് കൂടി പരിശോധിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു റൈഡ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here