കോവിഷീല്‍ഡ് കൊച്ചിയിലെത്തി

0
53

കൊച്ചി: അങ്ങിനെ കേരളം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കേരളത്തിന്റെ മണ്ണ് തൊട്ടു. ഒരു നൂറായിരം പ്രതീക്ഷകളോടെയാണ് കേരളം വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഞെട്ടിവിറപ്പിച്ച്, തകര്‍ത്തെറിഞ്ഞ കോവിഡ് വൈറസിനെ നിലം പരിശാക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഓരോ വ്യക്തികളും.

ആദ്യ ഘട്ടത്തിനുള്ള വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇന്ന് രാവിലെ 10.55 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. മുംബൈയില്‍ നിന്നും വന്ന ഗോ എയര്‍ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് വന്നത്.

വാക്‌സിന്‍ വഹിച്ചുള്ള ആദ്യ വാഹനം പോവുന്നത് കോഴിക്കോടേക്ക് ആയിരിക്കും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ മാല ചാര്‍ത്തിയാണ് കോവിഡ് വാക്‌സിന്‍ കൊണ്ടുപോവുന്ന വാഹനത്തെ സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷ വാഹനത്തിന് ഉണ്ടായിരുന്നു.

ചിത്രം: കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here