രാജ്യത്ത് നാല് പുതിയ വാക്സിനേഷനുകൾക്ക്കൂടി അനുമതി നൽകും

0
67

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയിൽ  നിർമ്മിക്കപ്പെട്ട കോവാക്സിനും കോവി ഷീൽഡും വിതരണത്തിന് അനുമതി ഇതിനകം നൽകി കഴിഞ്ഞതാണ്.

നിലവിൽ ഇന്ത്യയിൽ 2, 16,558 കോവിഡ് രോഗികളും ഉണ്ടെന്നാണ് കണക്കുകൾ . ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള രണ്ട് സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയും ആണ് . ഈ രണ്ട് സംസ്ഥാനങ്ങളിലും അൻപതിനായിരത്തിൽ കൂടുതൽ രോഗികൾ ഉണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ . ഈ വരുന്ന ജനുവരി 16 മുതൽ ഇന്ത്യയിൽ വാക്സിനേഷൻ വിതരണങ്ങൾ ആരംഭിക്കും. പുതിയ വാക്സിനേഷനുകൾ അനുവദിക്കുന്നതോടുകൂടി ഇന്ത്യയിൽ വളരെ സുലഭമായി വാക്സിനേഷനുകൾ പെട്ടെന്ന് തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

പുതുതായി അംഗീകാരം നൽകിയേക്കാവുന്ന വാക്സിനേഷനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ വിശദമായി ഇന്ത്യൻ ഗവേഷകസംഘം അന്വേഷിക്കും. ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ലഭ്യമാകുന്നതിനെ തുടർന്ന് ഇന്ത്യൻ ആരോഗ്യവകുപ്പും  സർക്കാരും വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമായിരിക്കും  ഈ വാക്സിനേഷനുകൾ അംഗീകാരം നൽകുക. ലോകത്തെ ആദ്യ പരിപൂർണമായ കോവിഡ് വിമുക്ത രാജ്യമായി ഇന്ത്യയെ ഉയർത്താനാണ് കേന്ദ്ര സർക്കാരിൻറെ കഠിനശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here