ഡൊണാൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ ബോബി ചെമ്മണ്ണൂർ വാങ്ങിയേക്കും

0
109

കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ്  സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ സമീപ ദിവസങ്ങളിൽ ഇതിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്ഥലം വാങ്ങിച്ചു നൽകിയെന്ന വാർത്തയിൽ ആണ് ബോബി ചെമ്മണ്ണൂർ സ്ഥലം പിടിച്ചിരുന്നത്. എന്നാലിതാ അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപ് കാർ ബോബി ചെമ്മണ്ണൂർ സ്വന്തമാക്കുവാൻ പോകുന്നു.

കഴിഞ്ഞ ദിവസമാണ് ആണ് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപ് റോൾസ് റോയ്സ് കാർ ലേലത്തിന് വെച്ചിരിക്കുന്നത് ആയി മാധ്യമങ്ങളിൽ നിറയുന്നത്. കാറിനോടൊപ്പം ഡൊണാൾഡ് ട്രംപ് കയ്യൊപ്പും കൂടെ ലഭ്യമാകും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഈ കാറാണ് എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് ഇന്ന് ബോബി ചെമ്മണ്ണൂർ പ്രസ്താവിച്ചത്.

പ്രസിഡണ്ടായി അധികാരത്തിലേറുന്ന തൊട്ടു മുമ്പ് വരെയുള്ള കാലഘട്ടത്തിൽ  ട്രംപ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഈ കാർ മെക്കും ഓക്ഷൻ വെബ്സൈറ്റിലാണ് ലേലത്തിന് എത്തിയിരിക്കുന്നത്.  എന്നാൽ വാസ്തവത്തിൽ ഇപ്പോൾ ആ കാറിൻറെ ഉടമസ്ഥാവകാശം ഡൊണാൾഡ് ട്രംപിനല്ല . ആഡംബര ശ്രേണിയിലെ ഏറ്റവും പ്രസിദ്ധമായ ഈ മോഡൽ ഇതുവരെ 57000 കിലോമീറ്റർ ഓടിയിട്ടുണ്ട്.  മാർക്കറ്റിൽ ഇപ്പോൾ ഈ കാറിന് മൂന്നുമുതൽ നാലുവരെ ലക്ഷം ഡോളർ വിലമതിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here