ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍ സേന തീരുമാനിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമോ എന്നത് സംബദ്ധിച്ച് തീരുമാനമെടുക്കുക.
ട്രാന്‍സ്ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്ന നിയമം ദക്ഷിണകൊറിയയില്‍ ഉണ്ട്. എന്നാല്‍ സര്‍വ്വീസ് കാലത്തിനിടയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമം ഇല്ല. അതിനാല്‍ തന്നെ ഈ ഉദോഗസ്ഥനെ പിരിച്ചു വിടുക എളുപ്പമല്ല.
കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസിലിരിക്കെ സേനാ ഉദ്യോഗസ്ഥന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…