gnn24x7

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണകൊറിയന്‍ സേനാഗം സര്‍വ്വീസില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം

0
201
gnn24x7

ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.

ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍ സേന തീരുമാനിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമോ എന്നത് സംബദ്ധിച്ച് തീരുമാനമെടുക്കുക.

ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്ന നിയമം ദക്ഷിണകൊറിയയില്‍ ഉണ്ട്. എന്നാല്‍ സര്‍വ്വീസ് കാലത്തിനിടയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമം ഇല്ല. അതിനാല്‍ തന്നെ ഈ ഉദോഗസ്ഥനെ പിരിച്ചു വിടുക എളുപ്പമല്ല.

കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസിലിരിക്കെ സേനാ ഉദ്യോഗസ്ഥന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here