ന്യൂയോർക്ക്: കോറോണ മഹാമാരിയെ ഭീകരർ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ.
ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ മഹാമാരി ലോകത്തിന് ഭീഷണിയാണ് അതിനിടയിൽ ഭീകരർ ഇത് ഉപയോഗിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് ഭീകരര്‍ക്കുമുമ്പില്‍ തുറന്ന് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് ബാധിച്ച ആളിൽ നിന്നും സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോറോണ വിഷയത്തിൽ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോണഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇപ്രകാരമൊരു പരാമർശം നടത്തിയത്.
മാത്രമല്ല കൊറോണക്കെതിരായ പോരാട്ടം ഒരു തലമുറയുടെ പോരാട്ടമാണെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.
എല്ലാ സര്‍ക്കാരുകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇതൊരു ആഗോള പ്രതിസന്ധിയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണെന്നും സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…