യുഎസ്, റൊമാനിയ, യുകെ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് സമാനമായ രണ്ട് നിഗൂഢ ലോഹത്തൂണുകൾ ഇപ്പോൾ പോളണ്ടിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പോളണ്ടിൽ ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത് കെൽസിയിലെ ദക്ഷിണ മേഖലയിലാണ്. രണ്ടാമത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത് വാർസോയിലെ വിസ്തുല നദീ തീരത്താണ്.
ഇതുവരെ ഒൻപത് രാജ്യങ്ങളിലാണ് ലോഹത്തൂണുകൾ പ്രത്യക്ഷപ്പെട്ടത്. ഒൻപത് അടി ഉയരത്തിൽ നിൽക്കുന്ന കെൽസിയിലെ ലോഹത്തൂൺ ബുധനാഴ്ച രാവിലെ സൈറ്റിലെ ഒരു ഉദ്യോഗസ്ഥൻ കണ്ടെത്തി. അതെ ദിവസം ഉച്ചയ്ക്ക് തന്നെയാണ് വിസ്തുല നദിക്കരയിലും ലോഹത്തൂൺ കണ്ടെത്തുന്നത്.
നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തിളങ്ങുന്ന ലോഹത്തൂണുകൾ പൊങ്ങി തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് യൂടായിലായിരുന്നു. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ലോഹത്തൂൺ കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു ശേഷം യൂടായിൽ നിന്ന് ലോഹത്തൂൺ അപ്രത്യക്ഷമാവുകയും ചെയ്തു.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…