റിയോ ഡി ജനീറോ: 27 കാരിയായ സ്ത്രീ പങ്കാളിയുടെ സഹായത്തോടെ ഒൻപത് വയസുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്പിയയിൽ അമ്മയും കാമുകിയും ചേർന്നാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയായ റോസാന ഓറി ഡിസിൽ കാൻഡിഡോയ്ക്ക് 65 വർഷം തടവും അവരുടെ കാമുകി കാസില പ്രിസ്‌കില സാന്റിയാഗോ ഡമാസ്‌കെനോ പെസോവയ്ക്ക് 64 വർഷം തടവും ശിക്ഷ വിധിച്ചു.
കഴിഞ്ഞ മെയ് 31 രാത്രിയാണ് സംഭവം നടന്നത്. കുട്ടി ഉറങ്ങിക്കിടക്കുന്നതിനി അമ്മയും കാമുകിയും ചേർന്ന് 11 തവണ നെഞ്ചിൽ കുത്തി, പിന്നീട് രണ്ടുപേരും ചേർന്ന് കുട്ടിയുടെ തൊലി മുഴുവൻ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുകയും ചെയ്തു. കൂടാതെ ബാക്കി വന്ന ശരീര അവശിഷ്ടങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.
സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് കണ്ട യുവാക്കൾ അവർ പോയശേഷം പെട്ടി തുറന്നതോടെയാണ് കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. ഇവർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു.
നവംബര്‍ 25ന് കേസിൽ വിചാരണ പൂർത്തിയായി. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരത കാണിക്കാൻ യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുത്തിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…