Ireland

നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപന; ടെമുവിന് 200 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

അപകടകരമായ കളിപ്പാട്ടങ്ങൾ, തകരാറുള്ള ചാർജറുകൾ എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിലർ ടെമുവിന് യൂറോപ്യൻ കമ്മീഷൻ 200 മില്യൺ യൂറോ പിഴ ചുമത്തി. 2024ൽ നടത്തിയ റിസ്ക് അസ്സസ്മെന്റിൽ ടെമു Digital Services Act (DSA) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ചാർജറുകളിൽ വളരെ ഉയർന്ന ശതമാനം അടിസ്ഥാന സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു. കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളിൽ നിരവധി അപകടസാധ്യതകൾ കണ്ടെത്തി. നിയമപരമായ സുരക്ഷാ പരിധികൾ കവിയുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായും പലതിലെയും വേർപെടുത്താവുന്ന ഭാഗങ്ങൾ കാരണം കുട്ടികൾക്ക് ശ്വാസംമുട്ടൽ അപകടങ്ങൾ ഉണ്ടാക്കുന്നതായും കമ്മീഷൻ കൂട്ടിച്ചേർത്തു.

ഡിഎസ്എ പ്രകാരം, നിയുക്ത വെരി ലാർജ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ (വിഎൽഒപി) അവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥാപരമായ അപകടസാധ്യതകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും അതിനനുസരിച്ച് ലഘൂകരണ നടപടികൾ സ്വീകരിക്കുകയും വേണം. തങ്ങളുടെ റിസ്ക്-അസസ്മെന്റ് ബാധ്യതകളുടെ ലംഘനം പരിഹരിക്കുന്നതിനുള്ള നടപടികൾ വ്യക്തമാക്കുന്ന കർമ്മ പദ്ധതി കമ്മീഷന് സമർപ്പിക്കാൻ ടെമുവിന് 2026 ഓഗസ്റ്റ് 28 വരെ സമയമുണ്ട്. പദ്ധതി ലഭിച്ച് ഒരു മാസത്തിനുള്ളിൽ യൂറോപ്യൻ ബോർഡ് ഫോർ ഡിജിറ്റൽ സർവീസസിന് അഭിപ്രായം അറിയിക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

13 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

13 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

14 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

16 hours ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

19 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

1 day ago