International

താലിബാന്‍ അഫ്ഗാനിലെ റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ രാജ്യത്തെ പ്രധാന റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്.

റേഡിയോ സ്‌റ്റേഷന്‍ പിടിച്ചെടുത്തുവെന്നും സ്റ്റേഷന്റെ പേര് ‘വോയ്‌സ് ഓഫ് ശരീഅ’ എന്നാക്കി മാറ്റിയെന്നും താലിബാൻ അവകാശപ്പെടുന്നു. കൂടാതെ വാര്‍ത്തകളും രാഷ്ട്രീയ വിശകലനങ്ങളും ഖുര്‍ആന്‍ പാരായണവും സ്റ്റേഷനില്‍ നിന്നും സംപ്രേക്ഷണം ചെയ്യുമെന്ന് താലിബാന്‍ അറിയിച്ചു.

സ്റ്റേഷനില്‍ നിന്നും ഇനി മുതല്‍ പാട്ടുകളോ മറ്റു സംഗീത പരിപാടികളോ സംപ്രേക്ഷണം ചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു. അഫ്​ഗാൻ ജനതയ്ക്ക് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ കാബൂളിലേക്ക് പലായനം ചെയ്യുകയാണ്. അതേസമയം അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ.

Newsdesk

Recent Posts

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

19 hours ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

21 hours ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

24 hours ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

1 day ago

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

2 days ago

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

2 days ago