വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ അവർ എത്തും; ആവിപറക്കുന്ന ഇഷ്‌ടവിഭവവുമായി. മാത്രമല്ല ഭക്ഷണത്തിന്റെ ഒപ്പം മറ്റൊരുകാര്യം കൂടിയുണ്ടാവും. എന്താന്നല്ലേ? കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസിന് ഡിമാൻഡ് കൂട്ടാൻ ഓൺലൈൻ ഭക്ഷണം ഡെലിവറി ചെയ്യാനായി ഷർട്ട് ധരിക്കാത്ത ബോഡി ബിൽഡർമാരെ ഏർപ്പെടുത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു സുഷി റെസ്റ്റോറന്റ്.
ഡെലിവറി മാക്കോ എന്ന് പേരിട്ടിരിക്കുന്ന സേവനം ലഭ്യമായ ഭക്ഷണശാലയുടെ നടത്തിപ്പുകാരൻ ഒരു ബോഡിബിൽഡർ ആണെന്നതാണ് പ്രത്യേകത. ഭക്ഷണം ഡെലിവറി ചെയ്താൽ ഇവർ ഷർട്ടിടാതെ ബോഡി മസിലുകൾ കൊണ്ടുള്ള പ്രകടനം നടത്തിയ ശേഷമേ മടങ്ങൂ.
പാൻഡെമിക് കാലത്ത് ജിമ്മുകൾ അടച്ചിട്ട സാഹചര്യത്തിൽ ബോഡിബിൽഡർമാരായ തന്റെ സുഹൃത്തുക്കളെ റെസ്റ്റോറന്റ് ഉടമയായ സിഗുറാ ഭക്ഷണ ഡെലിവെറിക്കായി വിളിക്കുകയായിരുന്നു.
പക്ഷെ മാക്കോ പടയുടെ സേവനം ലഭ്യമാകണമെങ്കിൽ കുറഞ്ഞത് 7000 യെന്നനിന്റെ (ഏകദേശം 4826 രൂപ) ഓർഡർ നൽകണം. എന്തായാലും സംഭവം ഇന്റർനെറ്റിൽ ചർച്ചയായിക്കഴിഞ്ഞു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…