212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി. 19.56 ലക്ഷം ആളുകള്‍ക്ക് ഇതുവരെ അസുഖം ഭേദമായി. നിലവില്‍ 27.01 ലക്ഷം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45,443 പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഇന്നലെ മരണനിരക്ക് ഉയര്‍ന്നു. 24 മണിക്കൂറില്‍ 1,552 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 93,533 ആയി. ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 15.70 ലക്ഷമായി.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ ലോകത്തെ കോവിഡ് ബാധയുടെ പുതിയ കേന്ദ്രമായ ബ്രസീലില്‍ 1,130 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 17,983 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണം 2.71 ലക്ഷമായി.
റഷ്യയില്‍ 2.99 ലക്ഷം രോഗികളും സ്‌പെയിനില്‍ 2.78 ലക്ഷം രോഗികളും ബ്രസീലില്‍ 2.71 ലക്ഷവും യുകെയില്‍ 2.48 ലക്ഷവും ഇറ്റലിയില്‍ 2.26 ലക്ഷവും രോഗികളാണുളളത്. ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളില്‍ ഒരുലക്ഷത്തിനും രണ്ടും ലക്ഷത്തിനും ഇടയില്‍ രോഗബാധിതരുണ്ട്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…