ബീജിങ്ങ്: ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയും ഷിയോമിങ്ങാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രിട്ടന്‍ ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഹോങ് കോങ്ങില്‍ ചൈന വിവാദസുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവരും പാസ്‌പോര്‍ട്ടിന് യോഗ്യരുമായ 30 ലക്ഷം പേര്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചൈനയെ പ്രകോപിതരാക്കിയത്. ഓസ്‌ട്രേലിയ, കാനഡ,യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഹോങ്ക് കോങ്ങ് വിഷയത്തില്‍ സ്വീകരിച്ച അതേ നയസമീപനം ചൈനയോട് സ്വീകരിക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഹോങ് കോങ്ങിനുമേല്‍ നിയന്ത്രണമുറപ്പാക്കുന്ന വിവാദ സുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ യു.എസ് പ്രതിനിധി സഭ ചൈനയ്‌ക്കെതിരെ പുതിയ ഉപരോധ നിയമം പാസാക്കിയിരുന്നു. 1997ല്‍ ചൈനയ്ക്ക് കൈമാറുന്നതുവരെ ബ്രിട്ടന്റെ അധീനതയിലായിരുന്നു ഹോങ് കോങ്. 50 വര്‍ഷത്തേക്ക് നഗരത്തിന്റെ നീതി ന്യായ നിയമനിര്‍മ്മാണ സ്വയംഭരണാധികാരം ചൈന സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു കൈമാറ്റം.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…