gnn24x7

ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

0
197
gnn24x7

ബീജിങ്ങ്: ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയും ഷിയോമിങ്ങാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രിട്ടന്‍ ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഹോങ് കോങ്ങില്‍ ചൈന വിവാദസുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവരും പാസ്‌പോര്‍ട്ടിന് യോഗ്യരുമായ 30 ലക്ഷം പേര്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചൈനയെ പ്രകോപിതരാക്കിയത്. ഓസ്‌ട്രേലിയ, കാനഡ,യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഹോങ്ക് കോങ്ങ് വിഷയത്തില്‍ സ്വീകരിച്ച അതേ നയസമീപനം ചൈനയോട് സ്വീകരിക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഹോങ് കോങ്ങിനുമേല്‍ നിയന്ത്രണമുറപ്പാക്കുന്ന വിവാദ സുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ യു.എസ് പ്രതിനിധി സഭ ചൈനയ്‌ക്കെതിരെ പുതിയ ഉപരോധ നിയമം പാസാക്കിയിരുന്നു. 1997ല്‍ ചൈനയ്ക്ക് കൈമാറുന്നതുവരെ ബ്രിട്ടന്റെ അധീനതയിലായിരുന്നു ഹോങ് കോങ്. 50 വര്‍ഷത്തേക്ക് നഗരത്തിന്റെ നീതി ന്യായ നിയമനിര്‍മ്മാണ സ്വയംഭരണാധികാരം ചൈന സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു കൈമാറ്റം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here