ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഫലസ്തീനു പകരം ഇസ്രഈല്‍ മാത്രമാണ് മാപ്പില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇന്ന് മാപ്പില്‍ നിന്നും ഫലസ്തീനെ മാറ്റിയെങ്കില്‍ നാളെ ലോകത്തു നിന്നും ഫലസ്തീന്‍ ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ യഥാര്‍ത്ഥത്തില്‍ മുമ്പേ തന്നെ ഫലസ്തീന്‍ ഉണ്ടായിരുന്നില്ല. 2016 ല്‍ സമാനമായ വാദം ഉയര്‍ന്നപ്പോള്‍ ഗൂഗിളിന്റെ പ്രതിനിധി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത് ഫലസ്തീന്‍ മേഖല ഒരിക്കലും ഗൂഗിള്‍ മാപ്പില്‍ ഉണ്ടായിരുന്നില്ല എന്നാണ്. അന്ന് വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ഗൂഗിള്‍ മാപ്പില്‍ നിന്നും മാറ്റിയതിന്റെ പേരിലായിരുന്നു ഗൂഗിളിനെതിരെ വിമര്‍ശനം ഉയര്‍ന്നത്്. ഇത് പരിഹരിക്കുമെന്നും അന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞിരുന്നു.
യു.എന്‍ ജനറല്‍ അംസബ്ലിയില്‍ വത്തിക്കാന്‍ സിറ്റിക്കു സമാനമായി ഒരു ഒബ്‌സര്‍വര്‍ രാഷ്ട്രമായാണ് ഫലസ്തീനെ പരിഗണിച്ചിരിക്കുന്നത് അംഗ രാഷ്ട്രമായല്ല. യു.എന്‍ സുരക്ഷാ സമിതി പ്രമേയങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ഒരു അംഗരാജ്യമല്ല ഫലസ്തീന്‍. ഇതിനാലാണ് ഗൂഗിള്‍മാപ്പിലെ രാജ്യങ്ങളുടെ മാപ്പില്‍ ഫലസ്തീന്‍ ഇല്ലാത്തത്.
വെസ്റ്റ് ബാങ്ക് മേഖല ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജൂലൈ ഒന്നു മുതല്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ കൂട്ടിച്ചേര്‍ക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. യു.എസില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്തതും ഇസ്രഈല്‍ സഖ്യ സര്‍ക്കാരിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ് കൂട്ടിച്ചേര്‍ക്കല്‍ വൈകുന്നതിന് കാരണമെന്നാണ് സൂചന.
വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം ഭാഗമാണ് ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…