ജനീവ: ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന.
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍ നിന്നോ ആയിരിക്കാം ഇവര്‍ക്ക് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വൈറസ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. മാസ്‌ക്,കയ്യുറകള്‍, ഗൗണ്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
മാന്യമായ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശത്തെ മാനിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യയില്‍ പലസ്ഥലങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല.
ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.
രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
നേരത്തെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…