വെറും മൂന്ന് മിനുട്ടിനുള്ളിൽ ബ്രിട്ടൻ വനിതയായ ലേഹ് ഷൂറ്റ്കെവർ തിന്നു തീർത്തത് പത്ത് ജാം ഡോണറ്റുകൾ. അതിനിത്ര വിശേഷമെന്താ എന്നാണോ ചിന്തിക്കുന്നത്. ചുമ്മാ തിന്നു തീർക്കുകയല്ല, ഒപ്പം ഒരു ഗിന്നസ് റെക്കോർഡും ലേഹ് ഇതോടെ സ്വന്തം പേരിലാക്കി.
ലേയുടെ ലോക റെക്കോർഡ് പ്രകടനം ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. കാണേണ്ട കാഴ്ച്ച തന്നെയാണിത്. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് കമന്റുകളിൽ പലരും ചോദിക്കുന്നത്.
ഈ വർഷം മെയ് 16 നായിരുന്നു ലേ തന്റെ റെക്കോർഡ് പ്രകടനം നടത്തിയത്. സെപ്റ്റംബർ 9 നാണ് യൂട്യൂബിൽ വീഡിയോ വന്നത്. ബ്രിട്ടനിലെ ബർമിങ്ഹാം സ്വദേശിയാണ് ലേഹ്.
വീഡിയോ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ട് മുന്നേറുകയാണ്. ഇതിനകം 77,000 പേരാണ് വീഡിയോ കണ്ടത്. ഇതുപോലെ നിരവധി വീഡിയോകൾ ലേയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആഹാരം കഴിച്ചുള്ള നിരവധി വീഡിയോകളാണ് ലേയുടെ പേജിലുള്ളത്.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…