വാഷിങ്ടൺ ഡി.സി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ച് ലോകബാങ്ക്. ഒരു ബില്യൺ ഡോളറിന്‍റെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചത്. ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസ്വലേഷൻ വാർഡുകൾ തയാറാക്കാനും ആണ് സഹായം.
ലബോറട്ടറി പ്രവർത്തനം, ഇന്ത്യൻ സ്ഥാപനങ്ങളിലെ പരീക്ഷണം, കോവിഡ് രോഗികളുടെ പരിശോധന, രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ എന്നീ കാര്യങ്ങൾക്കും അടിയന്തര സഹായം ഉപയോഗിക്കാം. വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ലോകത്തെ വികസിത രാജ്യങ്ങൾക്ക് നൽകുന്ന ഒന്നാംഘട്ട സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് സഹായം. കൂടാതെ, 40 രാജ്യങ്ങൾക്ക് സഹായം അനുവദിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
അടുത്ത 15 മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധത്തിനായി 160 ബില്ല്യൻ യു.എസ് ഡോളർ വിതരണം ചെയ്യുമെന്ന് ലോകബാങ്ക് മാനേജിങ് ഡയറക്ടർ (ഒാപ്പറേഷൻസ്) അക്സൽ വാൻ ട്രോഡ്സെൻബർഗ് അറിയിച്ചു. സൗത്ത് ഏഷ്യയിൽ കോവിഡ് പ്രതിരോധത്തിനായി അഫ്ഗാനിസ്ഥാന് 100 മില്യൻ ഡോളറും പാകിസ്താന് 200 മില്യൻ ഡോളറും സഹായം നൽകാൻ ലോകബാങ്ക് അനുമതി നൽകിയിട്ടുണ്ട്.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…