Global News

കേരളത്തില്‍ തദ്ദേശീയ തിരഞ്ഞെടുപ്പിന് ശേഷം10, 11 ക്ലാസുകള്‍ തുടങ്ങിയേക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ വിദ്യാഭ്യാസ വര്‍ഷത്തെയും ആട്ടിയുലയിച്ച സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനായി തുടരുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ലരീതിയില്‍ എല്ലാവരിലും എത്താത്ത ഒരു സാഹചര്യം ഇപ്പോഴുമുണ്ട്. കേരളത്തില്‍ ഒരു പരിധിവരെ ഒണ്‍ലൈന്‍ പഠനങ്ങള്‍ കുട്ടികളെ സഹായിച്ചെങ്കിലും കേരളത്തിന് പുറത്ത് വളരെ പരിതാപകരമാണ്.

എന്നാല്‍ തദ്ദേശീയ തിരഞ്ഞെടുപ്പിന് ശേഷം 10, 11 ക്ലാസുകള്‍ക്ക് ആരംഭം കുറിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ചെയ്യുകയാണ്. എന്നാല്‍ ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ഈ വര്‍ഷത്തെ പഠനം അത്ര സുഗമമാവാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ അധ്യാപകരോടും ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ റഗുലറായി ഹാജരാവാന്‍ പറഞ്ഞേക്കും. ഈ സന്ദര്‍ഭങ്ങളില്‍ 10, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ കാലഘട്ടത്തെ പോരായമയുള്ള ക്ലാസുകളെ ഊര്‍ജ്ജപ്പെടുത്താനും സംശയം തീര്‍ക്കാനുമുള്ള സാഹചര്യമായി ഇതിനെ കണക്കാക്കാം.

ഇപ്പോള്‍ സംജാദമായ തദ്ദേശീയ തിരഞ്ഞെടുപ്പ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വീണ്ടും ബാധിക്കാതിരിക്കാനാണ് സര്‍ക്കര്‍ ശ്രമിക്കുന്നത്. ഇനി രണ്ടു മാസത്തിന്റെ ഇടവേളയില്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടെ നടക്കുന്നതിനാല്‍ താഴ്ന്ന ക്ലാസുകളിലെ പഠനം ഇത്തവണ സാധ്യതകള്‍ തീരെ ഇല്ലെന്നു പറയുകയാവും ഭേദം. ഇപ്പോള്‍ നിലവില്‍ എല്ലാവരേയും ജയിപ്പിക്കുന്ന എന്ന രീതി 8 ക്ലാസ് വരെ മാത്രമാണ്. എന്നാല്‍ അത് 9 ക്ലാസുവരെ ആക്കാനും സര്‍ക്കാര്‍ ചിന്തിക്കുന്നു.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

8 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

10 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

11 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

12 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago