30 എം.പി. മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കോവിഡ് പിടിമുറുക്കുമോ എന്ന സംശയം ഉണര്‍ത്തുന്ന രീതിയിലാണ് ഇന്നത്തെ കോവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ പുറത്തു വന്നത്. വാര്‍ത്തയില്‍ ഇന്ത്യന്‍ ഭരണവിഭാഗം ആശങ്ക ഉന്നയിച്ചു. ഏതാണ്ട് 30 എം.പി.മാര്‍ക്ക് കോവിഡ് ഇന്ന് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് എം.പി.മാര്‍ക്കൊക്കെ കോവിഡ് സ്ഥിരീകരിച്ചത്.

വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്ററിലാണ് ഈ വിവരം പുറത്തു പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായാണ് എം.പി.മാര്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയത്. എം.പി.മാരെയും മന്ത്രിമാരെയും കൂടാതെ ഏതാണ്ട് അറുപതോളം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, കൃത്യമായ പേര്‌വിവരവും രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെയും വിവരം പുറത്തുവിട്ടിട്ടില്ല.

Newsdesk

Recent Posts

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…

4 hours ago

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…

5 hours ago

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…

6 hours ago

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

22 hours ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

23 hours ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

1 day ago