കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും.
കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയിട്ടുള്ളത്. ഇവരാണ് ആശുപത്രി വിടുക.
രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാകും ഇവരെ വീടുകളിലേക്ക് മാറ്റുക.
ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 228 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്. 123 പേരാണ് കാസര്‍കോട് ജില്ലയില്‍ മാത്രം കൊവിഡ് ചികിത്സയിലുള്ളത്.
ഇതുവരെ 38 പേരാണ് കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ചിലര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം ഭേദമായിരുന്നു. കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…