ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. ഇതേതുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചതായും പോലീസിനോട് തൊഴിലാളികള്‍ പറഞ്ഞു.
ഈ സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ അഭയകേന്ദ്രത്തില്‍ തീയിട്ടതാണോ എന്ന് സംശയമുണ്ട്.ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. അതേ സമയം ഇവിടത്തെ തൊഴിലാളികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.
ലഹരിക്ക് അടിമകളായ തൊഴിലാളികള്‍ ലഹരി വസ്തുക്കള്‍ ആവശ്യപെട്ട് അക്രമം നടത്തുകയായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു.
അഭയകേന്ദ്രത്തില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ 5 അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ സ്ഥലത്ത് എത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…