Categories: Buzz News

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കേടുവന്നു; സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെച്ച് വീട്ടമ്മ

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കൂടെ കേടായാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ. സുഗിന ബിജു എന്ന വീട്ടമയുടെ അനുഭവ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് സുഗിന തന്റെ അനുഭവം പങ്കിട്ടത്. കേരള പൊലീസിന്റെ ഈ പ്രവർത്തനത്തെ കൈയ്യടികളോടെയാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രു ലോക്ഡൗൺ അപാരത…?

എട്ടിന്റെ പണി കിട്ടിയ ഒരു ദിവസായിരുന്നു ഇന്ന്. വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി.

ഈ കണ്ട പ്രായത്തിനിടയ്ക്ക് മൂപ്പര് ആവും വിധം അധ്വാനിച്ചയാളാണ്.എങ്കിലും ഒന്നൂടൊന്നു ഉന്തി തള്ളി നോക്കി, നോ രക്ഷ!

ഒടുവിൽ രണ്ടും കൽപ്പിച്ച് പുതിയൊരെണ്ണം വാങ്ങാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും1 KM അപ്പുറത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക് വച്ച് പിടിച്ചു. (ഡിയർ കെട്ട്യോൻസ്…നടത്തത്തിൽ
ഉടനീളം ” വണ്ടി പഠിക്കെടീ വണ്ടി പഠിക്കെടീ
എന്ന താങ്കജുടെ മഹത്‌ വചനo മനസ്സിൽ ഇടയ്ക്കിടെ വന്ന് ഹാജർ പറഞ്ഞു.

കടയിൽ കയറി സ്റ്റൗ എടുക്കുന്നതിനു മുൻപേ,
ഹോം ഡെലിവറി ഉണ്ടെന്ന് ഉറപ്പ് വരുത്തി. കൊക്കിലൊതുങ്ങിയ ഒരെണ്ണം സെലക്ട് ചെയ്ത് ബില്ല് പേ ചെയ്തു. സാധനം കൊണ്ട് വരുന്നതിന് വേണ്ടി വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തപ്പോൾ ദേ വരുന്നു അടുത്ത പണി. ഞങ്ങളുടെ പ്രദേശത്ത്
കോവിഡ് – 19 റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് അവിടേക്ക് വരാൻ പോലീസിന്റെ അനുമതി ഇല്ലെന്ന് സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനേജർ പറഞ്ഞു.

കയ്യിൽ പിടിച്ച് കൊണ്ടുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും പതുക്കെ പദ്ധതി വിട്ടു. മുഖത്തുള്ള ചമ്മല് മാസ്കിനുള്ളിൽ മറച്ച്
പിടിച്ച് കൊണ്ട്,കുറച്ചു കഴിഞ്ഞ്ആരെയെങ്കിലും വിടാമെന്നും
പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

ഇനിയെന്ത് എന് ആലോജിച്ച് റോഡിൽ കുറ്റി അടിച്ച പോലെ നിൽക്കുമ്പോഴാണ് തൊട്ടു മുന്നിലുള്ള പന്നിയങ്കര ജനമൈത്രി പോലീസ് സ്റ്റേഷനിൽ കണ്ണുടക്കിയത്.

100 വോൾട്ടിന്റെ ചിരിയും ചിരിച്ചോണ്ട് (മാസ്ക് ഉള്ളത് കൊണ്ട് ചിരി അവർ കണ്ടില്ലാട്ടോ!) അങ്ങോട്ട് ചെന്ന് കയറി, വിഷയം അവതരിപ്പിച്ചു. കാര്യങ്ങൾ എല്ലാം കേട്ട ശേഷം അവർ രജിസ്റ്ററിൽ എന്റെ പേരും അഡ്രസ്സും എഴുതി എടുത്തു.
ഇതിനിടയ്ക്കാണ് പുറത്ത് പോയ CI സർ തിരിച്ചു വന്നത്. അദ്ദേഹം എന്നോട് കാര്യങ്ങൾ എല്ലാം അന്യേഷിച്ചറിഞ്ഞു.
എന്നിട്ട് ഒരു ചെറു ചിരിയോടെ സ്റ്റൗ ഞങ്ങൾ
എത്തിച്ചു തരാമെന്നും പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ പോയി അവരോട് കാര്യം ധരിപ്പിക്കാനും പറഞ്ഞു. അവിടെപ്പോയി ബില്ലിംഗിലുള്ള ആളോട് കര്യം പറഞ്ഞപ്പോൾ അയാൾക്ക് അദ്ഭുതം! “ങേ, പോലീസ് കൊണ്ടു തരാമെന്ന് പറഞ്ഞോ?” ചിരിച്ച് കൊണ്ട് തലയാട്ടി ഞാൻ അവിടെ നിന്ന് ഇറങ്ങി.

തിരിച്ച് ഞാൻ വീട്ടിൽ എത്തി സംഭവം വിവരിച്ചപ്പോൾ അമ്മയ്ക്കും വിശ്വാസമായില്ല, ഞാൻ പറ്റിയ്ക്കാൻ പറയാന്ന്
അതിനിടയിൽ CI സർ ന്റെ കോൾ വന്നു.അവർ വീടിന്റെ ഇടവഴിയോട് ചേർന്ന് റോഡിൽ ഉണ്ടെന്ന്. പെട്ടന്ന് തന്നെ ചെന്നു,
വണ്ടിയിൽ നിന്നും ഒരു സാർ സ്റ്റൗവ്വ് എടുത്ത് തന്നു. “പോട്ടെ പരാതിക്കാരി” എന്ന് കളിയായി പറഞ്ഞ് , വണ്ടി സ്റ്റാർട്ടാക്കുമ്പോൾ
എന്ത് അത്യാവശ്യമുണ്ടെങ്കിലും ധൈര്യമായി വിളിച്ചോ എന്നും കൂടി പറഞ്ഞാണ് അവർ പോയത്.

സ്റ്റേഷനിൽ നിന്നും അവരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു.ഒപ്പം അവരെ കുറിച്ചോർത്ത് അഭിമാനവും.

കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നിയേക്കാം, പക്ഷേ ആ ചെറിയൊരു കാര്യത്തിന് അവർ നൽകിയ പ്രാധാന്യം
ഒരു സാധാരണകാരിയായ എന്നെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
വീണ്ടും പറയട്ടെ, ജനങ്ങളുടെ പ്രശ്നങ്ങളിൽ
അതിന്റെ വലിപ്പ ചെറുപ്പം നോക്കാതെ
അത് പരിഹരിയ്ക്കാൻ മുന്നിട്ടിറങ്ങുന്ന നിങ്ങളെയോർത്ത്
അഭിമാനം തോന്നുന്നു. സർ.
ഒപ്പം ഒരുപാട് സന്തോഷവും.

Newsdesk

Share
Published by
Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

4 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

19 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

20 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

21 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago