Categories: Kerala

ജോസിനൊപ്പം എൽ.ഡി.എഫിലേക്കില്ല; ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തിലേക്ക്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് എതിരെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. ജോസ് കെ. മാണിയുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് പുതുശേരിയുടെ തീരുമാനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശത്തിലുള്ള എതിർപ്പിനെ തുടർന്നാണ് പാർട്ടി വിടുന്നതെന്നാണ് ജോസഫ് എം. പുതുശേരി വ്യക്തമാക്കുന്നത്. എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളിൽ പുതുശേരി അതൃപ്തനായിരുന്നു. പാർട്ടിയുടെ ഉന്നതാധികാര സമിതി അടക്കമുള്ള ഫോറങ്ങളിൽ ഇടത് പ്രവേശനത്തിനുള്ള എതിർപ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച ശേഷം കേരള കോൺഗ്രസിൽ നിന്ന് പുറത്തു വരുന്ന ആദ്യ നേതാവാണ് പാർട്ടി ഉന്നതാധികാര സമിതിയംഗമായ ജോസഫ് എം. പുതുശേരി. മൂന്നുതവണ (1991, 2001, 2006) കല്ലൂപ്പാറ സീറ്റിൽ നിന്ന് എം.എൽ.എയായ പുതുശേരി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മാത്യു ടി. തോമസിനോട് പരാജയപ്പെട്ടിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

20 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

21 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

23 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago