തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു. പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പൂണെ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യമലയാളി വനിതയാണ് ജമീല മാലിക്ക്
1973ല്‍ ഇറങ്ങിയ റാഗിങ് ആണ് ജമീലയുടെ ആദ്യ സിനിമ. ആദ്യകാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്.
പ്രശസ്ത ബോളിവുഡ് താരം ജയാ ബച്ചന്‍, ജയലളിത തുടങ്ങിയവര്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
ജി.എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികാ വേഷത്തിലൂടെയാണ് ജമീല ജനശ്രദ്ധ നേടുന്നത്. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ജമീല ഡബ്ബ് ചെയ്തിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളാണ്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…