Categories: CrimeKerala

പിടിയിലായ ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ; തകർത്തത് വൻ ആക്രമണ പദ്ധതിയെന്ന് എൻഐഎ

കൊച്ചി; എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ  അൽ ഖ്വയ്‌ദ ഭീകരർ പിടിയിലായ വിവരം എൻഐഎ (NIA) സ്ഥിരീകരിച്ചു. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അവരുടെ വൻ പദ്ധതിയാണ് ഇന്നത്തെ അറസ്റ്റിലൂടെ തകർത്തതെന്നും NIA വ്യക്തമാക്കി. 

ഇവർ ഡൽഹിയിൽ നിന്നും ആയുധങ്ങൾ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും മാത്രമല്ല ധനസമാഹരണത്തിനായി ഡൽഹിയിലെത്താൻ ശ്രമിച്ചിരുന്നതായും NIA അറിയിച്ചു. NIA റിപ്പോർട്ട് അനുസരിച്ച് തന്ത്രപ്രധാന സ്ഥാപനങ്ങളിൽ ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ്. ഇവരിൽ നിന്നും വൺ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ രാജ്യവിരുദ്ധ പ്രസംഗങ്ങളുടെ കോപ്പികളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

ഇവർ സാധാരണക്കാരായ ആളുകളെ കൊല്ലാനും  പദ്ധതിയിട്ടതായാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും ജിഹാദി ലിറ്ററേച്ചർ, നാടൻ തോക്കുകൾ, മൂർച്ചയേറിയ ആയുധങ്ങൾ  എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.  എൻഐഎ ഒരു രാത്രി മുഴുവനും അരിച്ചുപറക്കിയിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര് താമസിച്ച വീട് വളഞ്ഞാണ് പൊലീസ് ഇവരെ കീഴടക്കിയത്.     

NIA രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 9 തീവ്രവാദികളെയാണ്  അറസ്റ്റു ചെയ്തത്. കേരളത്തെ കൂടാതെ ബംഗാളിൽ നിന്നുമാണ് തീവ്രവാദികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്നും അറസ്റ്റു ചെയ്ത മൂവരും പാക്കിസ്ഥാനിൽ നിന്നും  തീവ്രവാദ പരിശീലനം നേടിയവരാണ് എന്നാണ് റിപ്പോർട്ട്. 

മൂർഷിദ്  ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽ നിന്നും പിടിയിലായത്. ഇവർ  അന്യ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി NIA ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കൊച്ചിയിൽ തമ്പടിച്ചിരുന്നത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലിൽ ജോലി ചെയ്യുകയായിരുന്നു.  

Newsdesk

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

18 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

20 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

21 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

23 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

1 day ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

1 day ago