പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 5നാണ് ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി.
ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.
രക്ഷിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ബന്ധുവീട്ടില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പെണ്‍കുട്ടിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് വൈകിട്ടാണ് ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച് അറിയിക്കുന്നത്.
തുടര്‍ന്ന് രാത്രി 11 മണിയോടെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ ആംബുലന്‍സ് അയയ്ക്കുകയും ചെയ്തു.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…