ആലപ്പുഴ: കൊല്ലം സബ് കളക്ടര് ആയിരിക്കെ ക്വാറന്റീന് ലംഘിച്ചതിന് സസ്പെന്ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു. ചെയ്ത കുറ്റത്തിന് മാപ്പ് നല്കി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ ആര്.ഡി.ഒ ആയിട്ടാണ് മിശ്രയെ നിയമിച്ചത്. അതേസമയം സസ്പെന്ഷനിലായ ഇദ്ദേഹത്തിന്റെ ഗണ്മാനെ തിരിച്ചെടുത്തിട്ടില്ല.
ഔദ്യോഗിക വസതിയില് കഴിയവേയാണ് ഇദ്ദേഹം ക്വാറന്റീന് ലംഘിച്ച് ഉത്തര്പ്രദേശിലുള്ള സ്വന്തം വസതിയിലേക്ക് പോയത്. സിംഗപ്പൂരും ഇന്തോനേഷ്യയും സന്ദര്ശിച്ച ശേഷം മാര്ച്ച് 18 നായിരുന്നു ഇദ്ദേഹം കൊല്ലത്ത് മടങ്ങിയെത്തിയത്. തുടര്ന്ന് ജില്ലാ കളക്ടര് ബി. അബ്ദുള് നാസറുടെ നിര്ദേശപ്രകാരം ഔദ്യോഗിക വസതിയില് ക്വാറന്റീനില് കഴിയുകയായിരുന്നു.
എന്നാല് രണ്ട് ദിവസത്തിന് ശേഷം ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോള് സബ് കളക്ടര് വസതിയില് ഉണ്ടായിരുന്നില്ല. എവിടെപ്പോയെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥും അറിയില്ലായിരുന്നു. തുടര്ന്ന് ഇദ്ദേഹത്തെ മൊബൈല് ഫോണില് ബന്ധപ്പെട്ടു.
വിളിച്ചപ്പോള് ബെംഗളൂരുവില് ആണെന്നായിരുന്നു മിശ്ര പറഞ്ഞത്. എന്നാല് ടവര് ലൊക്കേഷന് കാണിച്ചത് കാണ്പൂരിലേതായിരുന്നു. തുടര്ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കളക്ടര് സര്ക്കാരിന് റിപ്പോര്ട്ട് നല്കി. തുടര്ന്നായിരുന്നു സസ്പെന്ഷന്.
നേരത്തെ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില് തോക്ക് ലൈസന്സ് എടുക്കാന് ശ്രമിച്ച സംഭവത്തിലും ഇദ്ദേഹത്തിനെതിരെ പരാതി വന്നിരുന്നു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…