തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് പറയുന്ന സരിത എസ് നായരുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. പരാതിക്കാരനായ അരുണുമായിട്ടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
നാല് പേർക്ക് താൻ ജോലി വാങ്ങി നൽകിയെന്നും രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് സഹായം നൽകുന്നതെന്നും, ജോലി ലഭിക്കുന്നവരും കുടുംബവും പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും സംഭാഷണത്തിൽ വ്യക്തമാകുന്നു. കൂടാതെ നിയമനം പിൻവാതിൽ മുഖേനെയുള്ളതാണെന്നും സരിത പറയുന്നുണ്ട്. ഇതിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയിൽ പറയുന്നുണ്ട്
സരിതയ്‌ക്കെതിരെ തൊഴിൽ തട്ടിപ്പ് കേസ് നിലനിൽക്കുമ്പോഴാണ് ഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നത്. ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം വാഗ്ദാനം ചെയ്ത് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിൻകര സ്വദേശി പരാതി നൽകിയിരുന്നു.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…