Categories: Kerala

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു

തിരുവനന്തപുരം: ഒടുവിൽ സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴും ബാറുകൾ അടയ്ക്കാത്തതിനെതിരെ പലഭാഗങ്ങളിലും നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.

ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കില്ലെങ്കിലും കർശന നിയന്ത്രണങ്ങളേർപ്പെടുത്തും. ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിൽ ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്ത ഉന്നതതല യോഗവും നടന്നിരുന്നു. ഇതിനു ശേഷമാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.

എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ജില്ലകളിൽ മാത്രമാണോ അതോ സംസ്ഥാനം മുഴുവനുമുള്ള ബാറുകൾ അടച്ചിടുമോ എന്ന കാര്യത്തിലും സംശയംഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഉച്ചയോടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷമേ വരുത്താൻ കഴിയു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago