Categories: Kerala

എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍ പായല്‍ കുമാരി

കൊച്ചി: എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബീഹാര്‍ സ്വദേശി പായല്‍ കുമാരി. ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളിയായ പ്രമോദ് കുമാറിന്റെ മകളാണ് പായല്‍. പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജില്‍ നിന്നുമാണ് പായല്‍ BA ആര്‍ക്കിയോളജി ആന്‍ഡ്‌ ഹിസ്റ്ററിയില്‍ പഠനം പൂര്‍ത്തിയാക്കിയത്. 

83% മാര്‍ക്കോടെ പത്താം ക്ലാസ് പാസായ പായല്‍ 95% മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത്. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കാനാണ് പായലിനിഷ്ടം. സിവില്‍ സര്‍വീസ് നേടുക എന്നതാണ് പായലിന്‍റെ സ്വപ്നം. പിജിയ്ക്ക് ചേരാന്‍ ജെഎന്‍യു അടക്കമുള്ള സര്‍വകലാശകളാണ് പായല്‍ തിരഞ്ഞെടുത്ത് വച്ചിരിക്കുന്നത്.

ബീഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലെത്തിയത്. അച്ഛന്‍, അമ്മ ബിന്ദു ദേവി, മൂത്ത സഹോദരന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി എന്നിവടങ്ങിയതാണ് പായലിന്റെ കുടുംബം. കങ്ങരപ്പടിയിലെ വാടക വീട്ടിലാണ്‌ പായലും കുടുംബവും താമസിക്കുന്നത്. എറണാകുളം മാര്‍ക്കറ്റ് റോഡിലെ പെയിന്റ്  കടയിലെ ജോലിക്കാരനാണ് പ്രമോദ്.

എംജി സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോട് കൂടി പാസായ പായലിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചാനലില്‍ നിന്നും അഭിമുഖങ്ങള്‍, കോളേജിലെ അനുമോദന യോഗം, സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അഭിനന്ദനം എന്നിങ്ങനെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുവിലാണ് പായലിപ്പോള്‍. പായലിനെ അനുമോദിച്ച് നടത്തിയ ചടങ്ങില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബു തോമസ്‌ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.

Newsdesk

Recent Posts

അയർലണ്ടിൽ സ്കൂൾ ബസ് നിരക്ക് കുത്തനെ ഉയരും; സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി €350!

അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…

2 hours ago

മോട്ടോർവേയിലെ ‘റോങ് വേ’ ഡ്രൈവിങിന് പൂട്ടിടാൻ നീക്കം; റോഡ് നിയമലംഘകർക്ക് 14 വർഷം വരെ തടവുശിക്ഷ പരിഗണിച്ച് ഗതാഗത സമിതി

അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…

5 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ഡബ്ലിനിൽ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ…

6 hours ago

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം രാജു കുന്നക്കാട്ടിനും ജോസ് കുമ്പിളുവേലിക്കും.

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…

9 hours ago

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

1 day ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

1 day ago