ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കി ഒരു മാസം പിന്നിടവെ രാജ്യത്തെ രണ്ടാമത്തെ മ്യൂസിയവും മുസ്‌ലിം പളളിയാക്കിയിരിക്കുകയാണ്.
എര്‍ദൊഗാന്റെ ഉത്തരവിന് പിന്നാലെ ചോറ മ്യൂസിം രാജ്യത്തെ മതകാര്യ വകുപ്പിന് പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിട്ടു നല്‍കിയിരിക്കുകയാണ്.
ഹയ സോഫിയയെ പോലതന്നെ ബൈസന്റൈന്‍ കാലഘട്ടത്തിന്റെ ചരിത്ര സ്മരണകള്‍ പേറുന്ന മ്യൂസിയമാണിത്.4-ാം നൂറ്റാണ്ടിലായിരുന്നു ചോറ ചര്‍ച്ച് നിര്‍മ്മിച്ചത്.
12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കുകയായിരുന്നു. ഇസ്താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്.
പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഇവിടെ മ്യൂസിയമാക്കുന്നത്. ഒരു കൂട്ടം അമേരിക്കന്‍ ചരിത്ര കലകാരന്‍മാരുടെ സഹായത്തോടെയാണ് ചോറയുടെ പഴയ ക്രിസ്ത്യന്‍ സ്മാരകങ്ങള്‍ പുനരുദ്ധീകരിച്ചത്. 1958 ല്‍ ഇവിടം പൊതു സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.
മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമോ എന്നതില്‍ ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേ സമയം ഇവിടത്തെ ക്രിസ്ത്യന്‍ ബിംബങ്ങള്‍ മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയ സോഫിയയിലും ഇങ്ങനെ മറയ്ക്കപ്പെട്ടിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…