ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രസിദ്ധമായ അറ്റോമിക് റിസര്‍ച്ച് സെന്ററാണ് ബാര്‍ക്ക് അധവാ (BARC) ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച നേത്ര കാന്‍സര്‍ തെറാപ്പി എയിംസ്-ദില്ലിയിലെ ഒക്കുലാര്‍ ട്യൂമറുകള്‍ ഉള്ള രോഗികളുടെ ചികിത്സയ്ക്കായി വിജയകരമായി ഉപയോഗിച്ചു.
ഇത് ഒരു വലിയ നേട്ടമായി ഇന്ത്യയ്ക്ക് അഭിമാനിക്കാം. എയിംസിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനൊടുവിലാണ് ഈ വിജയം അവര്‍ക്ക് ലഭിച്ചത്. ഇത് കൂടാതെ കോറോയ്ഡല്‍ ഹെമാന്‍ജിയോമ എന്ന രോഗം ബാധിച്ച രോഗിയുടെ ചികിത്സയ്ക്കായി റുഥീനിയം 106 എന്ന ഫലകം ഉപയോഗിച്ചതിന്റെ ഫലവും (രക്തക്കുഴലുകളില്‍ കാണപ്പെടുന്ന ബെനിന്‍ ട്യൂമര്‍ എന്നയിനം കാന്‍സര്‍) ഞെട്ടിക്കുന്നതാണെന്നും രോഗിയുടെ നിലയും ചികിത്സാ ഫലവും തൃപ്തികരമാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് സുരേന്ദ്ര സിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് നിരവധി പേര്‍ക്ക് കണ്ണില്‍ കാന്‍സര്‍ കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നവജാത ശിശുക്കളില്‍ പോലും എത്രയോ കേസുകള്‍ ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമാന്യം വിഷമം നിറഞ്ഞതും വിലകൂടിയ ചികിത്സാ ചിലവുകളുമാണ് ഈ രോഗികള്‍ക്ക് സഹിക്കേണ്ടി വരാറുള്ളത്. എന്നാല്‍ രോഗികള്‍ക്ക് ”ലളിതവും ചെലവ് കുറഞ്ഞതുമായ തെറാപ്പി” വികസിപ്പിച്ചെടുത്തതിന് ആറ്റോമിക് എനര്‍ജി വകുപ്പും എയിംസ് ഡോ. രാജേന്ദ്ര പ്രസാദ് സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സയന്‍സസും തമ്മിലുള്ള സഹകരണം സുഗമമാക്കിയത് ജൂനിയര്‍ ആറ്റോമിക് എനര്‍ജി മന്ത്രി ജിതേന്ദ്ര സിംഗ് ആണ്. ഈ ചികിത്സാ രീതിക്ക് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമാണ് എ.ഡി.ഇ.ഇ പ്രസ്താവനയില്‍ പറയുന്നു.
ബാര്‍ക്ക് വികസിപ്പിച്ച ഈ ഫലകം കൈകാര്യം ചെയ്യുന്നത് ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് വളരെ സൗകര്യപ്രദമാണ്. ഈ രീതി അന്താരാഷ്ട്ര നിലവാരത്തിന് തതുല്യമാണെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള കാന്‍സര്‍ ചികിത്സകള്‍ക്ക് മാത്രമായി ഐബോളിന്റെ ഉപരിതലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന റുഥീനിയം -106 (റേഡിയോ ഐസോടോപ്പ്) പോലുള്ള റേഡിയോ ആക്ടീവ് സ്രോതസ്സ് സ്ഥാപിക്കുന്നത് റുഥീനിയം പ്ലേക്ക് തെറാപ്പിയില്‍ ഉള്‍പ്പെടുന്നു.
ഇത് വളരെ എളുപ്പത്തില്‍ ചികിത്സിക്കാന്‍ സൗകര്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. റേഡിയോ ആക്ടീവ് മാലിന്യങ്ങളില്‍ നിന്ന് റുഥീനിയം -106 ഐസോടോപ്പ് വികസിപ്പിച്ചെടുക്കാന്‍ ലളിതവും എളുപ്പമുള്ളതുമായ ഒരു രീതിയുണ്ട്. ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കുന്ന ഒരു ഫലകത്തിന് 50 ഓളം രോഗികള്‍ക്ക് ചികിത്സിക്കാന്‍ കഴിയും. ഇതുകൂടെ മാത്രമല്ല അതിന്റെ ഉപയോഗയോഗ്യമായ ആയുസ്സ് ഒരു വര്‍ഷവുമാണ് എന്നത് ഈ ചികിത്സാ രംഗത്തിന് ഇത്തരം ഫലകത്തിന്റ സാധ്യത ഏറിവരുമെന്ന സൂചനയാണ് നല്‍കുന്നത്.
എയിംസിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സൈറ്റ്, ബെംഗളൂരുവിലെ ശങ്കര കണ്ണ് ആശുപത്രി എന്നീ രണ്ട് ആശുപത്രികള്‍ക്കും ഈ ഫലകം സൗജന്യമായി ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ ഏഴ് കേസുകളില്‍ ഒക്യുലാര്‍ ക്യാന്‍സറില്‍ ബാര്‍ക്ക് ഫലകങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം റെറ്റിനോബ്ലാസ്റ്റോമ, രണ്ട് കോറോയിഡല്‍ മെലനോമ, രണ്ട് ഒക്കുലാര്‍ ഉപരിതല സ്‌ക്വാമസ് നിയോപ്ലാസിയ, ഒന്ന് കോറോയ്ഡല്‍ ഹെമാന്‍ജിയോമ എന്നീ ചികിത്സകള്‍ക്കായി ഉപയോഗിച്ചു. എയിംസ് പ്രൊഫസറും ഡോ.രാജേന്ദ്ര പ്രസാദ് സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സയന്‍സസ് മേധാവിയുമായ ഡോ. അതുല്‍ കുമാര്‍ പ്രസ്താവിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…