കാസര്‍കോട്: കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിയുകയും കര്‍ണ്ണാടക സ്വദേശികളായ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പരിക്ക് പറ്റിയവരെ സമീപത്തെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രിയികളില്‍ വിദഗ്ദ ചികിത്സയിലാണ്. ഒന്നുരണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുമുണ്ട്.
മരണപ്പെട്ടവരില്‍ ഒരു പുരുഷനും രണ്ട് സത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി സൂക്ഷിച്ചിട്ടുണ്ട്. കര്‍ണ്ണാടക-കേരള അതിര്‍ത്തി ഗ്രാമത്തിലാണ് ഈ അപകടം നടന്നിരിക്കുന്നത്. വധുവിന്റെ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസ്സാണ് വന്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ 11.45 ഓടെ നിയന്ത്രണം വിട്ട ബസ് സമിപത്തെ വീടുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞു വിഴുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ രക്ഷപ്പെട്ടു.
ബസ് 40 ഓളം വിവാഹ സംഘാംഗങ്ങള്‍ ഉള്ളതായി രക്ഷപ്പെട്ടവര്‍ വ്യക്തമാക്കി. കര്‍ണ്ണാടകത്തിലെ ഈശ്വരമംഗലത്തു നിന്നും കരിക്ക ചെകത്തുകയം എന്ന സ്ഥലത്തേക്കാണ് വിവാഹ സംഘം യാത്ര ചെയ്തു വന്നത്. സംഭവ സ്ഥലത്ത് നാട്ടുകാരും പോലീസും ഫയഫോഴ്‌സും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…