Kerala

ബാര്‍ക്ക് വികസിപ്പിച്ച ക്യാന്‍സര്‍ തെറാപ്പി വിജയകരമായി എയിംസ് ഉപയോഗിച്ചു

പാമ്പള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രസിദ്ധമായ അറ്റോമിക് റിസര്‍ച്ച് സെന്ററാണ് ബാര്‍ക്ക് അധവാ (BARC) ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച നേത്ര കാന്‍സര്‍ തെറാപ്പി എയിംസ്-ദില്ലിയിലെ ഒക്കുലാര്‍ ട്യൂമറുകള്‍ ഉള്ള രോഗികളുടെ ചികിത്സയ്ക്കായി വിജയകരമായി ഉപയോഗിച്ചു.

ഇത് ഒരു വലിയ നേട്ടമായി ഇന്ത്യയ്ക്ക് അഭിമാനിക്കാം. എയിംസിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ തീവ്രശ്രമത്തിനൊടുവിലാണ് ഈ വിജയം അവര്‍ക്ക് ലഭിച്ചത്. ഇത് കൂടാതെ കോറോയ്ഡല്‍ ഹെമാന്‍ജിയോമ എന്ന രോഗം ബാധിച്ച രോഗിയുടെ ചികിത്സയ്ക്കായി റുഥീനിയം 106 എന്ന ഫലകം ഉപയോഗിച്ചതിന്റെ ഫലവും (രക്തക്കുഴലുകളില്‍ കാണപ്പെടുന്ന ബെനിന്‍ ട്യൂമര്‍ എന്നയിനം കാന്‍സര്‍) ഞെട്ടിക്കുന്നതാണെന്നും രോഗിയുടെ നിലയും ചികിത്സാ ഫലവും തൃപ്തികരമാണെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് സുരേന്ദ്ര സിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് നിരവധി പേര്‍ക്ക് കണ്ണില്‍ കാന്‍സര്‍ കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നവജാത ശിശുക്കളില്‍ പോലും എത്രയോ കേസുകള്‍ ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമാന്യം വിഷമം നിറഞ്ഞതും വിലകൂടിയ ചികിത്സാ ചിലവുകളുമാണ് ഈ രോഗികള്‍ക്ക് സഹിക്കേണ്ടി വരാറുള്ളത്. എന്നാല്‍ രോഗികള്‍ക്ക് ”ലളിതവും ചെലവ് കുറഞ്ഞതുമായ തെറാപ്പി” വികസിപ്പിച്ചെടുത്തതിന് ആറ്റോമിക് എനര്‍ജി വകുപ്പും എയിംസ് ഡോ. രാജേന്ദ്ര പ്രസാദ് സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സയന്‍സസും തമ്മിലുള്ള സഹകരണം സുഗമമാക്കിയത് ജൂനിയര്‍ ആറ്റോമിക് എനര്‍ജി മന്ത്രി ജിതേന്ദ്ര സിംഗ് ആണ്. ഈ ചികിത്സാ രീതിക്ക് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമാണ് എ.ഡി.ഇ.ഇ പ്രസ്താവനയില്‍ പറയുന്നു.

ബാര്‍ക്ക് വികസിപ്പിച്ച ഈ ഫലകം കൈകാര്യം ചെയ്യുന്നത് ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് വളരെ സൗകര്യപ്രദമാണ്. ഈ രീതി അന്താരാഷ്ട്ര നിലവാരത്തിന് തതുല്യമാണെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള കാന്‍സര്‍ ചികിത്സകള്‍ക്ക് മാത്രമായി ഐബോളിന്റെ ഉപരിതലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന റുഥീനിയം -106 (റേഡിയോ ഐസോടോപ്പ്) പോലുള്ള റേഡിയോ ആക്ടീവ് സ്രോതസ്സ് സ്ഥാപിക്കുന്നത് റുഥീനിയം പ്ലേക്ക് തെറാപ്പിയില്‍ ഉള്‍പ്പെടുന്നു.

ഇത് വളരെ എളുപ്പത്തില്‍ ചികിത്സിക്കാന്‍ സൗകര്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. റേഡിയോ ആക്ടീവ് മാലിന്യങ്ങളില്‍ നിന്ന് റുഥീനിയം -106 ഐസോടോപ്പ് വികസിപ്പിച്ചെടുക്കാന്‍ ലളിതവും എളുപ്പമുള്ളതുമായ ഒരു രീതിയുണ്ട്. ഇത്തരത്തില്‍ വികസിപ്പിച്ചെടുക്കുന്ന ഒരു ഫലകത്തിന് 50 ഓളം രോഗികള്‍ക്ക് ചികിത്സിക്കാന്‍ കഴിയും. ഇതുകൂടെ മാത്രമല്ല അതിന്റെ ഉപയോഗയോഗ്യമായ ആയുസ്സ് ഒരു വര്‍ഷവുമാണ് എന്നത് ഈ ചികിത്സാ രംഗത്തിന് ഇത്തരം ഫലകത്തിന്റ സാധ്യത ഏറിവരുമെന്ന സൂചനയാണ് നല്‍കുന്നത്.

എയിംസിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സൈറ്റ്, ബെംഗളൂരുവിലെ ശങ്കര കണ്ണ് ആശുപത്രി എന്നീ രണ്ട് ആശുപത്രികള്‍ക്കും ഈ ഫലകം സൗജന്യമായി ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ ഏഴ് കേസുകളില്‍ ഒക്യുലാര്‍ ക്യാന്‍സറില്‍ ബാര്‍ക്ക് ഫലകങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം റെറ്റിനോബ്ലാസ്റ്റോമ, രണ്ട് കോറോയിഡല്‍ മെലനോമ, രണ്ട് ഒക്കുലാര്‍ ഉപരിതല സ്‌ക്വാമസ് നിയോപ്ലാസിയ, ഒന്ന് കോറോയ്ഡല്‍ ഹെമാന്‍ജിയോമ എന്നീ ചികിത്സകള്‍ക്കായി ഉപയോഗിച്ചു. എയിംസ് പ്രൊഫസറും ഡോ.രാജേന്ദ്ര പ്രസാദ് സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സയന്‍സസ് മേധാവിയുമായ ഡോ. അതുല്‍ കുമാര്‍ പ്രസ്താവിച്ചു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

10 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

10 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

12 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

14 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago