ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി & കലോത്സവം 2020 ‘ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്. 2021 ജനുവരി 9, 10 ദിവസങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്സ് തച്ചങ്കരി, സുനില്‍ ഗാര്‍ഗ്യന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങി വിധികര്‍ത്താക്കള്‍. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള പ്രസംഗ മത്സര വിഷയങ്ങള്‍.
Juniors : ‘The pros and cons of online education in comparison to classroom education‘
Seniors :’The influence and reach of the media has become far too powerful‘
സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം – ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, എന്നീ മത്സരങ്ങളാണ് ഇത്തവണ നടത്തപ്പെടുന്നത്.
www.nrithanjali.com വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് :
King Kumar Vijayarajan – 0872365378
Silvia – 0877739792
Sajesh Sudarsanan – 0833715000
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…