Kerala

കേന്ദ്ര സർക്കാർ രാജ്യത്തിന് ആപത്ത്, കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. കിഫ്ബിയെ എതിർക്കുന്നത് നാടിന് ഗുണമുണ്ടാക്കുന്നത് തടയാനാണെന്നും, വികസന സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ശക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് നാനാത്വം ഇല്ലാതാക്കി ഏകശിലാ രൂപത്തിലാക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നവർ അജണ്ട കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ആശങ്കയിലാണ്. ഫെഡറിലസത്തിന്റെ കടക്കൽ കത്തിവക്കുന്നതാണ് കേന്ദ്ര സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് രാജ്യത്തിന് ശാപമായി നിലനിൽക്കുകയാണ്. പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്ത് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് കണ്ടതാണ്. ഭരണഘടന നൽകിയ അവകാശം പോലും ഇല്ലാതാക്കിയവർക്ക് എന്തുമാകാമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Newsdesk

Recent Posts

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

26 mins ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

42 mins ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

2 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

20 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

22 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

23 hours ago