Categories: CrimeKerala

ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. ലോക്കര്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത് സ്റ്റാച്യുവിലുള്ള ബാങ്കിലെ ലോക്കറിലാണ്. ഇവിടെ ലോക്കര്‍ എടുക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയതെന്നും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. നേരത്തെ എന്‍ഐഎയ്ക്കും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന് കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന തെളിഞ്ഞാല്‍ അദ്ദേഹത്തെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറടറേറ്റ് ചോദ്യം ചെയ്യും.

Newsdesk

Recent Posts

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

21 hours ago

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തി

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…

23 hours ago

കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി; യൂറോപ്യൻ യൂണിയൻ കുടിയേറ്റ പുനരധിവാസത്തിൽ നിന്ന് അയർലണ്ട് പിന്മാറി

യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…

2 days ago

ഡബ്ലിൻ ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾ നിർത്തിവച്ചു, റെഡ് ലൈൻ സർവീസുകൾക്ക് നിയന്ത്രണം

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…

2 days ago

പുതിയ വാടക നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴിപ്പിക്കരുതെന്ന് വീട്ടുടമസ്ഥർക്ക് സർക്കാർ നിർദ്ദേശം

വാടകക്കാർക്ക് ആറ് വർഷം വരെ തുടരാൻ അനുവദിക്കുന്ന പുതിയ വാടക നിയമനിർമ്മാണം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കരുതെന്ന്…

2 days ago

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

3 days ago