കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. ലോക്കര്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത് സ്റ്റാച്യുവിലുള്ള ബാങ്കിലെ ലോക്കറിലാണ്. ഇവിടെ ലോക്കര്‍ എടുക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയതെന്നും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. നേരത്തെ എന്‍ഐഎയ്ക്കും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന് കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന തെളിഞ്ഞാല്‍ അദ്ദേഹത്തെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറടറേറ്റ് ചോദ്യം ചെയ്യും.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…