Categories: Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കൊവിഡ് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

കൊവിഡ് നെഗറ്റീവ് ആണെന്ന ടെസ്റ്റ് റിസള്‍ട്ട് ഉള്ളവരെ മാത്രമേ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ കേരളത്തിലെത്തുന്ന പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ വെക്കാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നതിന് അനുസരിച്ചാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ ആണ് കേന്ദ്രം ആവശ്യപ്പെട്ടത്.

എന്നാല്‍ കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്തിലേക്ക് കയറാന്‍ അനുവദിക്കാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാവുമ്പോള്‍ നെഗറ്റീവ് ആയവര്‍ മാത്രമേ ഇവിടെ എത്തുകയുള്ളൂ.ഇവരെ ഏഴ് ദിവസത്തെ ഇന്‍ക്യൂബേഷന്‍ പിരീഡില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ വെക്കും. അതിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ബാക്കിയുള്ള ഏഴ് ദിവസത്തെ ക്വാറന്റീന്‍ വീട്ടില്‍ ആയാല്‍ മതി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.

ഇതില്‍ കേന്ദ്രസര്‍ക്കാരുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. ഗര്‍ഭിണികളേയും ചെറിയ കുട്ടികളേയും വീട്ടിലേക്ക് വിടാനാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനമാണ് പ്രവാസികളുമായി വരുന്നത്. ദുബായില്‍ നിന്നുളള ആദ്യവിമാനം രാത്രി പത്തരക്ക് കരിപ്പൂരില്‍ എത്തും. സൗദി അറേബ്യയിലെ റിയാദില്‍ നിന്നുളള വിമാനം ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും യാത്ര നാളത്തേക്ക് മാറ്റി. മുഴുവന്‍ പ്രവാസികളേയും ക്വാറന്റീന്‍ ചെയ്യാന്‍ സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.

190 പ്രവാസികളുമായാണ് ദുബായില്‍ നിന്നുളള എയര്‍ഇന്ത്യയുടെ ആദ്യവിമാനം കരിപ്പൂരിലെത്തുക. സാമൂഹ്യഅകലം പാലിച്ച് വിമാനത്താവളത്തിനുളളില്‍ പരിശോധന നടത്താനും രോഗലക്ഷണമുളളവരെ കൊവിഡ് ആശുപത്രികളിലേക്ക് അയക്കാനും വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

11 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago