Categories: Kerala

തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെടലിൽ അന്വേഷണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കോൺഗ്രസിന്റെ കത്ത്. ഫേസ്ബുക്ക് ഇന്ത്യ നേതൃത്വത്തെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലാണ് കത്തെഴുതിയത്.

ഓഗസ്റ്റ് 14ന് വോൾ സ്ട്രീറ്റ് ജേണലിൽ (ഡബ്ല്യുഎസ്ജെ) വന്ന റിപ്പോർട്ടിനു പിന്നാലെയാണ് ഈ നടപടി. ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും ഇന്ത്യയിലെ ബിസിനസിനെ അതു ബാധിക്കുമെന്നും ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെ ഉദ്ധരിച്ച് വോൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര അന്വേഷണവും റിപ്പോർട്ട് സമർപ്പിക്കലും ഇതുവരെ ചെയ്തിട്ടില്ലെന്ന്കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൊവ്വാഴ്ച സക്കർബർഗിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കമ്പനി അന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു പുതിയ ടീമിനെ പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.

കോൺഗ്രസിനെ കൂടാതെ മറ്റ് പ്രതിപക്ഷ പാർട്ടികളും ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വിദ്വേഷ ഭാഷണത്തെയും അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കത്തെയും വിലക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് ഇതിനോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ നയങ്ങൾ പരിഗണിക്കാതെ ആഗോളതലത്തിൽ ഈ നയങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. എങ്കിലും ആഗോളതലത്തിൽ ഇന്ത്യയെ ഏറ്റവും വലിയ വിപണികളിലൊന്നായി കണക്കാക്കുന്ന ഫേസ്ബുക്ക്, ‘ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്’ എന്നും അംഗീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഫെയ്‌സ്ബുക്കിന്റെ ഇടപെടല്‍ ഗുരുതരമായ ഈ വിഷയമാണെന്നും ഇതിനെ കുറിച്ച് ഇന്ത്യയിലെ പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

1 hour ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

2 hours ago

Abel’s Garden Open House; ഉദ്ഘാടനം ജനുവരി 25ന്

കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…

2 hours ago

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

23 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

1 day ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

1 day ago