തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി.
സാങ്കേതികസംവിധാനത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ ചോദ്യം ചെയ്യൽ.
പറഞ്ഞത് പലതും കള്ളം
സ്വപ്നയും സരിത്തുമായുള്ള ബന്ധം സംബന്ധിച്ചും അവരുമായുള്ള കൂടിക്കാഴ്ചകൾ സംബന്ധിച്ചും വിദേശയാത്ര
സംബന്ധിച്ചുമായിരുന്നു കൂടുതൽ ചോദ്യങ്ങൾ. ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെയായിരുന്നു മറുപടിയെങ്കിലും വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം പതറി. നയതന്ത്രബാഗേജിലെ സ്വർണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാമായിരുന്നോ എന്നും എൻഐഎ ആരാഞ്ഞു.
ബന്ധുവിന്റെ ഭാര്യയെന്ന നിലയിലാണ് സ്വപ്നയുമായുള്ള ബന്ധമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
വൈരുദ്ധ്യങ്ങൾ കൂടുതൽ വ്യക്തമാകാനാണ് ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോയത്. എന്നാൽ വിദേശനിർമിതമായ നുണപരിശോധനാ സംവിധാനം വഴി അദ്ദേഹം സത്യം മറച്ചുവെക്കാൻ ശ്രമിച്ചതായി എൻഐഎക്ക് ബോധ്യമായി. ഒളിപ്പിച്ചുവെച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാകും ഇനിയുള്ള ചോദ്യം ചെയ്യൽ.
കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം
വിദേശ നിർമിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന് കുരുക്കായത്. നുണ പറഞ്ഞാൽ പെട്ടെന്ന്
തിരിച്ചറിയാനാകുന്നതാണ് ഉപകരണം. അതീവപ്രാധാന്യമുള്ള കേസുകളിലാണ് ഈ സംവിധാനം എൻഐഎ ഉപയോഗിക്കുന്നത്. തെളിവായി കോടതിയിൽ നൽകാനാവില്ലെങ്കിലും കേസിൽ തെളിവു ശേഖരണത്തിന് ഇത് ഏറെ ഫലപ്രദമാണ്.
ശബ്ദതരംഗങ്ങൾ പൂർണമായി ആലേഖനം ചെയ്യുന്നതോടൊപ്പം മൊഴി നൽകുന്നയാൾ വസ്തുതാ വിരുദ്ധമായി പറയുന്ന ഭാഗങ്ങൾ എടുത്തുകാട്ടുന്നതാണ് സംവിധാനം. ഏകദേശം അരക്കോടി രൂപയോളം വിലയുള്ള വിദേശ നിർമിത ഉപകരണമാണിത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇതുസംബന്ധിച്ച അറിവുണ്ടാകില്ല. വിദഗ്ധമായി പറയുന്ന കള്ളം പോലും കണ്ടെത്താൻ ഈ ഉപകരണത്തിനാകുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുഭവം.
ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ വിദഗ്ധമായാകും ചോദ്യങ്ങളെ നേരിടുക എന്ന് ബോധ്യമുള്ളതിനാലാണ് ഈ ഉപകരണം എൻഐഎ ഉപയോഗിച്ചത്. ചോദ്യങ്ങൾക്കുമുമ്പിൽ കുലുങ്ങാതിരിക്കാൻ ശ്രദ്ധിച്ചപ്പോഴും മൊഴിയിലെ കള്ളങ്ങൾ സാങ്കേതികമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…