Categories: CrimeKerala

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി നടത്തിയ ഹവാല ഇടപാടുകള്‍; ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി നടത്തിയ ഹവാല ഇടപാടുകള്‍ ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എന്‍ഫൊഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.

കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്(ED) കേസെടുക്കുകയും ചെയ്തു.

കേസ് അന്വേഷണത്തില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്,സ്വപ്നയേയും സന്ദീപിനേയും സരിത്തിനെയും കസ്റ്റഡിയില്‍ വേണം എന്നാവശ്യപെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഇവരെ വിശദമായി ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം,ഇവരെ ചോദ്യം ചെയ്‌താല്‍ പണമിടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

അതിനിടെ,എന്‍ഐഎ യുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ അടുത്ത മാസം 21 വരെ ജൂഡിഷ്യല്‍കസ്റ്റഡിയില്‍ വിട്ടു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

11 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

16 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

18 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

23 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

23 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago