കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കടന്ന് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ക്വാറന്റീനിലാക്കി.
അതേസമയം പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പൊലീസുകാരെ അറിയിച്ചില്ലെന്ന പരാതിയുയരുന്നുണ്ട്. ജൂലൈ 22നാണ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയത്. 24 ന് പിടിയിലാവുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞത് ഇന്നലെ രാത്രി ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചന്വേഷിച്ചപ്പോഴാണെന്നാണ് പൊലീസുകാര്‍ പറയുന്നത്.
നാലുപേരായിരുന്നു പൊലീസുകാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയത്. അടുത്ത ദിവസങ്ങളിലായി തന്നെ ഇവരെ പിടികൂടുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…