Categories: Kerala

കൊവിഡ് 19; കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കളക്ഷന്‍ ഏജന്റുമാരും വീടുകളില്‍ ചെന്നിരുന്ന് കുടുംബിനികളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ടെന്നും അത് അനുവദിക്കാവുന്നതല്ലെന്നും അതിനാല്‍ രണ്ട് മാസത്തേക്ക് കളക്ഷന്‍ രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.

അതേസമയം കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

കാസര്‍ഗോഡ് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ അഞ്ചുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.

പൊതുഗതാഗതം ഉണ്ടാവില്ലെന്നും എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. സംസ്ഥാനത്തെ റസ്റ്റോറന്റുകള്‍ പൂട്ടാനും തീരുമാനമായിട്ടുണ്ട്. എന്നാല് ഹേം ഡെലിവറികള്‍ അനുവദിക്കും.

അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത സാഹചര്യമാണ് ഉള്ളത് ഇവര്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുമെന്നും അവര്‍ക്ക് താമസത്തിനുള്ള പ്രത്യേക ക്യാമ്പും പരിശോധനയും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Newsdesk

Recent Posts

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

2 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

3 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

8 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

21 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

23 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

23 hours ago