വിഴിഞ്ഞം: കോറോണ വൈറസ് ബാധ വ്യാപകമായി പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുയാണ്.
ഇതൊന്നും വകവയ്ക്കാതെ മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിലിറങ്ങുകയും ശേഷം മീൻ വാങ്ങാൻ എത്തിയവരെകൊണ്ട് തുറമുഖം നിറയുകയും ചെയ്തു. സംഭവം നടന്നത് വിഴിഞ്ഞം തുറമുഖത്താണ്.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പെടാപാടുപെട്ടു. ഇതിനായി തുറമുഖത്തേക്കുള്ള മൂന്ന് റോഡുകളും പൊലീസ് പൂർണ്ണമായും അടയ്ക്കുകയും ശേഷം ആൾക്കാരെ നിയന്ത്രിക്കുകയായിരുന്നു.
ഈ ലോക്ക് ഡൗൺ സമയത്തും മീൻ വാങ്ങാൻ എത്തിയവരുടെ തിരക്ക് വളരെ ആശങ്ക ഉയർത്തിയിട്ടുണ്ട്. കോറോണ വൈറസ് തടയാൻ വേണ്ടി ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളെയൊക്കെ കാറ്റിൽ പറത്തിയായിരുന്നു വിഴിഞ്ഞത്തെ തിരക്ക്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്ത് മത്സ്യബന്ധനം നിർത്തിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കുറച്ചുപേർ കടലിൽ പോയി മത്സ്യബന്ധനം നടത്തിയെങ്കിലും ആരും തടഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ ഇന്നലെ കൂടുതൽ പേർ മത്സ്യബന്ധനത്തിന് പോയതാണ് ആകെ വിനയായത്. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞില്ല
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…