കൊച്ചി: കോവിഡ് 19 പ്രതിരോധത്തിനായി കലൂരിലെ പിവിഎസ് ആശുപത്രി സജ്ജമാകുന്നു. പൂട്ടികിടക്കുകയായിരുന്ന ആശുപത്രി കൊറോണ കെയർ സെന്ററിനായി ജില്ലാഭരണകൂടം എറ്റെടുത്തിരുന്നു. 40 ഐ സി യു ബെഡുകളടക്കം 300 പേർക്കായി ചികിത്സയ്ക്കുള്ള സംവിധാനം ഇവിടെ സജ്ജീകരിക്കും.
കോവിഡ് 19 രോഗബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ അതിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് ജില്ലാഭരണകൂടം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആശുപത്രികളില്‍ അടിയന്തരസാഹചര്യത്തില്‍ ഉപയോഗിക്കാനാവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ഒപ്പം തന്നെയാണ് പൂട്ടികിടന്ന പിവിഎസ് ആശുപത്രി ഏറ്റെടുത്തത്.
വൈദ്യുതിയും വെള്ളവും എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ പ്രളയ കാലത്ത് വെള്ളം കയറിയ ഒന്നാം നിലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കുറച്ച് കാലമായി പൂട്ടികിടന്നതിനാൽ അണുവിമുക്തമാക്കാനുള്ള നടപടികള്‍ കൂടി പൂര്‍ത്തിയായി തിങ്കളാഴ്ചയോടെ പിവിഎസ് ആശുപത്രി കോവിഡ് പ്രതിരോധത്തിനായി പൂര്‍ണസജ്ജമാകും.
AIYF പ്രവർത്തകരും ആശുപത്രിയിൽ എത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ആ നിമിഷം മുതൽ ആശുപത്രി തുറക്കും. ഇവിടേയ്ക്കായുള്ള ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫുകളും തയ്യാറാണ്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…