Categories: Kerala

അഞ്ചലിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: അഞ്ചലിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളിയായ സുനില്‍,  ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്. സുനില്‍ തൂങ്ങി മരിച്ച നിലയിലും സുജിനി തറയില്‍ വിരിച്ച പായയില്‍ മരിച്ച നിലയിലുമായിരുന്നു.

മൂന്നു വയസ്സുള്ള കുട്ടി  അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിക്കുകയായിരുന്നെന്ന് മൃതദേഹം ആദ്യം കണ്ടവര്‍ പൊലീസിനോട് പറഞ്ഞു. അഞ്ചലിലെ വാടകവീട്ടിലാണ് സംഭവം.

നിർമ്മാണ തൊഴിലാളിയായ സുനിൽ പുലർച്ചെ  5 മണിക്ക് സുഖമില്ലെന്ന് പറഞ്ഞ്  ആലഞ്ചേരി യിൽ ഉള്ള അമ്മയെ വിളിച്ചു പറഞ്ഞു. സുനിലിന്റെ  അമ്മ സുജിനിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ വന്നപ്പോൾ കതകു തുറക്കാത്തതിനെ തുടർന്നു വെട്ടുകത്തി കൊണ്ട് ജനൽ  വെട്ടി പൊളിച്ചു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടത്.

ഭാര്യയെ കൊലപ്പെടുത്തി സുനിൽ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു.

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

6 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

7 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

8 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

8 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

8 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

8 hours ago